Currency

ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നത് കേള്‍വി ശക്തി നശിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, June 20, 2017 2:59 pm

ഹെഡ്‌ഫോണുകള്‍ സുരക്ഷിതമല്ലാത്ത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പുതുതലമുറയില്‍ കേള്‍വിശക്തി 35 ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അയാസാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

ഷാര്‍ജ: ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ഉച്ചത്തില്‍ സംഗീതം ആസ്വദിക്കുന്നത് കേള്‍വി ശക്തി നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഹെഡ്‌ഫോണുകള്‍ സുരക്ഷിതമല്ലാത്ത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പുതുതലമുറയില്‍ കേള്‍വിശക്തി 35 ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അയാസാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. നവജാത ശിശുക്കളില്‍ കേള്‍വിശക്തി പരിശോധന നിര്‍ബന്ധമാക്കിയത് യുഎഇല്‍ ബധിരത കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നവജാത ശിശുക്കളില്‍ കേള്‍വിശക്തി പരിശോധന നിര്‍ബന്ധമാക്കിയതോടെ കുട്ടികളില്‍ ആറുമാസത്തിനകം ശ്രവണ സഹായികള്‍ ഘടിപ്പിച്ച് അവരെ ശബ്ദത്തിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. നാട്ടില്‍ ഇപ്പോഴും കുട്ടികളിലെ കേള്‍വി പരിശോധന വേണ്ടത്ര കാര്യക്ഷമമല്ല.

അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഓഡിയോളജി സര്‍ട്ടിഫിക്കേഷനുള്ള യുഎഇയിലെ ഏക ഓഡിയോളജിസ്റ്റാണ് കണ്ണൂര്‍ സ്വദേശിയായ ഡോ. മുഹമ്മദ് അയാസ്. ഷാര്‍ജ യൂണിവേഴ്‌സിറ്റി ആശുപത്രി ഈ രംഗത്ത് നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം ഇപ്പോള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x