
ഇന്റര്‍നെറ്റിനു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങള്‍? ഇക്കൂട്ടത്തില്പ്പെട്ട യുവജനങ്ങള്‍ക്ക് പൊണ്ണത്തടിയും അമിതരക്ത സമ്മര്‍ദവും ഉണ്ടാകാന്‍ സാധ്യതയധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ആഴ്ചയില്‍ 14 മണിക്കൂറിലധികം നെറ്റിനു മുന്നിലിരിക്കുന്ന കൗമാരക്കാര്‍ക്കാണ് രക്തസമ്മര്‍ദം അധികരിക്കാന്‍ സാധ്യത കൂടുതലുള്ളത്.
14നും 17നും ഇടയില്‍ പ്രായമുള്ള സ്ഥിരമായി നെറ്റുപയോഗിക്കുന്ന 335 പേരെയാണ് പഠനത്തിന്റെ ഭാഗമായി സൂക്ഷ്മമായി നീരീക്ഷിച്ചത്. ആഴ്ച തോറും 25 മണിക്കൂറിലധികം നെറ്റുപയോഗിക്കുന്നവര് ഇക്കൂട്ടരിലുണ്ടായിരുന്നു. പരിധി വിട്ട് അമിതമായി നെറ്റുപയോഗിക്കുന്ന 26 പേരില്‍ ബിപി അധികരിച്ചിരുന്നു. 46 ശതമാനം ആളുകള്‍ അമിതവണ്ണത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയകളും വിഡിയോ ഗെയിമുമെല്ലാം യുവതയെ നെറ്റിനു മുന്നില്‍ കുത്തിയിരിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ഇക്കാരണത്താല്‍ ചെറുപ്പ കാലത്ത് തന്നെ ഇക്കൂട്ടര്‍ രോഗികളായിത്തീരുകയാണ്. ഇത്തരക്കാര്‍ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് കുറച്ച് എക്സര്‍സൈസുകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. അമേരിക്കയിലെ ഹെന്റിഫോര്‍ഡ് ഹോസ്പിറ്റലിലെ ആന്‍ഡ്രിയ ബഷ്റോയും ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.