
ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു. സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണം കാരണം.
മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞു.
നൂറു കണക്കിന് വീടുകളാണ് സൗദിയില്‍ നിര്‍മ്മാണത്തിലുള്ളത്. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്സിഡിയിലാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. ഇതോടെ വാടകക്കക് താമസിച്ചിരുന്ന സ്വദേശി കുടുംബങ്ങള്‍ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് മാറി. ഇതാണ് കെട്ടിട വാടക കുറയാനുള്ള പ്രധാന കാരണം.
അടുത്ത വര്‍ഷം ലെവി ഇനിയും കൂടും. ഇതോടെ വന്‍ ഇടിവാകും വാടകയിലുണ്ടാവുകയെന്നാണ് സാമ്പത്തിക മാധ്യമങ്ങളുടെ കണക്ക്. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ചേംബറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.