Currency

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻThursday, October 20, 2016 1:30 pm

ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട് എന്ന് പറയുന്നത്. പേര്, ജനനതിയ്യതി, ലിംഗം, പൗരത്വം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ആധികാരിക രേഖയുമാണ്. പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് അന്യദേശ യാത്രാ ആവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട് എന്ന് പറയുന്നത്. പേര്, ജനനതിയ്യതി, ലിംഗം, പൗരത്വം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ ആധികാരിക രേഖയുമാണ്. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും പാസ്‌പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്‌പോർട്ട് പ്രതിനിധാനം ചെയ്യുന്നുണ്ട്. കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തിലാമ്പോൾ തിരിച്ചുവരാനുള്ള അവകാശം പാസ്‌പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. അതിനു മുമ്പ് നഷ്ടപ്പെട്ട പാസ്പോർട്ട് തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാര്യം ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. വീട്ടിൽ വെച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ നന്നായി തിരഞ്ഞു നോക്കുക. പൊതുസ്ഥലത്ത് വെച്ചെങ്കിൽ സോഷ്യൽ മീഡിയകൾ ഉപയോഗപ്പെടുത്തിയും ഇപ്പോൾ അന്വേഷണം നടത്താവുന്നതാണ്. നഷ്ടപ്പെട്ടെന്ന കാര്യം ഉറപ്പായാൽ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം

  • നാട്ടിൽ വെച്ചാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച എഫ് ഐ ആർ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ എഫ് ഐ ആറിന്റെ പകർപ്പ് സൂക്ഷിക്കേണ്ടതുമാണ്. പാസ്പോർട്ട് നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ആധികാരിക രേഖയാണിത്
  • വിദേശത്ത് വെച്ചാണ് പാസ്പ്പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ എംബസിയിലും കോൺസുലേറ്റിലും പാസ്‌പോർട്ട് നഷ്ടപ്പെട്ടു പോയെന്നു കാണിക്കുന്ന ലീഗൽ നോട്ടീസ് സഹിതം പൊലീസ് പരാതി കാണിക്കേണം. എമർജൻസി സർട്ടിഫിക്കേറ്റിന് എംബസിയിൽ അപേക്ഷ നൽകുക. രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതുമാണ്
  • എമർജൻസി സർട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്ത് നിന്നുള്ള എക്‌സിറ്റ് വിസയ്ക്കുള്ള അപേക്ഷയും നൽകണം. ഇങ്ങനെ ലഭിക്കുന്ന ഔട്ട്പാസ് എമർജൻസി സർട്ടിഫിക്കേറ്റ് വിമാനത്താവളത്തിലോ, തുറമുഖത്തോ കാണിക്കുമ്പോൾ ലഭിക്കുന്ന സ്ലിപ്പ് സഹിതം വേണം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടിന് അപേക്ഷിക്കുവാൻ.
  • എംബസ്സിയിൽ പോകുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോകൾ കൈയ്യിൽ കരുതേണ്ടതാണ്
  • എമർജൻസി സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിനായി ഒരു നിശ്ചിത തുക എംബസിയിൽ അടയ്ക്കേണ്ടി വരുന്നതാണ്.
  • പഴയ പാസ്‌പോർട്ടിന്റെ വിശദാംശങ്ങൾ എമർജൻസി സർട്ടിഫിക്കേറ്റിന് ആവശ്യമായി വരുന്നതിനാൽ കളഞ്ഞു പോയ പാസ്പോർട്ടിന്റെ പകർപ്പ് കൈയ്യിൽ കരുതുക, അല്ലാത്തപക്ഷം ഈ വിവരങ്ങൾ പാസ്പോർട്ട് ഓഫീസിലെത്തി ശേഖരിക്കേണ്ടതാണ്.
  • യാത്രയ്ക്ക് ടിക്കറ്റ് ബുക്കിംഗ് നടത്തിയ ശേഷമാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ ഉടൻ തന്നെ എയർലൈൻ കമ്പനിയുമായി ബന്ധപ്പെടുക. പാസ്‌പോർട്ട് നഷ്ടമായ വിവരം അറിയിച്ച്, എമർജൻസി സർട്ടിഫിക്കറ്റ് എക്‌സിറ്റ് വിസ അനുസരിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുക.
  • പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന എഫ്ഐആറിന്റെ പകർപ്പോടെ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടിന് അപേക്ഷിക്കാം. www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന Annexure L പൂരിപ്പിച്ചു നൽകുക.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ”

Comments are closed.

Top
x