പ്രോസസ്സര്‍, റാം, ഹാര്‍ഡ് ഡിസ്ക്, വില എന്നിവയൊക്കെയാണ് ആളുകൾ പൊതുവേ ശ്രദ്ധിക്കുന്ന കാര്യങ്ങൾ. പക്ഷെ ഇതിനേക്കാളെറെ ശ്രദ്ധിക്കേണ്ട മറ്റു ചിലതുണ്ട്, ഇവ കൂടി പരിഗണിച്ചാൽ നിങ്ങള്‍ കൊടുക്കുന്ന തുകക്ക്, മൂല്യം കൂടുതലുള്ള ഒരു ലാപ്ടോപ്പ് വാങ്ങുവാന്‍ സാധിക്കും.
തൊഴിൽ ആവശ്യങ്ങൾക്കാകട്ടെ, പഠനാവശ്യങ്ങൾക്കാകട്ടെ നിങ്ങള്‍ ഒരു ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്ത് ആവശ്യത്തിനാണ് വാങ്ങുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം തെരെഞ്ഞെടുപ്പ്. പ്രോസസ്സര്‍, റാം, ഹാര്‍ഡ് ഡിസ്ക്, വില എന്നിവയൊക്കെയാണ് ആളുകൾ പൊതുവേ ശ്രദ്ധിക്കുന്ന കാര്യങ്ങൾ. പക്ഷെ ഇതിനേക്കാളെറെ ശ്രദ്ധിക്കേണ്ട മറ്റു ചിലതുണ്ട്, ഇവ കൂടി പരിഗണിച്ചാൽ നിങ്ങള്‍ കൊടുക്കുന്ന തുകക്ക്, മൂല്യം കൂടുതലുള്ള ഒരു ലാപ്ടോപ്പ് വാങ്ങുവാന്‍ സാധിക്കും.
കൂടുതല്‍ പ്രാധാന്യമര്‍ഹിക്കാത്ത കാര്യങ്ങള്‍
1. പ്രോസസ്സറും റാം കപ്പാസിറ്റിയും
വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നതിനാണ് ലാപ്ടോപ്പ് വാങ്ങുന്നതെങ്കില്‍ ( ഡിജിറ്റല്‍ വര്‍ക്കുകള്‍, എഡിറ്റിംഗ്, 3D മോഡലിങ്ങ് ) മാത്രം ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലാതെ നമ്മുടെ ദിനം ദിന ഉപയോഗങ്ങള്‍ക്ക് ആണങ്കില്‍ ഇപ്പോള്‍ എല്ലാ കമ്പനികളും ഇറക്കുന്ന മോഡലുകളിലും എല്ലാം നല്ല കോണ്‍ഫിഗറേഷന്‍ ആയതിനാല്‍ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
2. ഗ്രാഫിക്സ് കാര്‍ഡ്
നിങ്ങള്‍ ലാപ് ടോപ്പ് വാങ്ങുന്നത് ബാറ്റില്‍ഫീല്‍ഡ് 3 പോലുള്ള ഹൈഏന്‍ഡ് ഗൈമുകള്‍ കളിക്കാനാനെങ്കില്‍ മാത്രമേ ഗ്രാഫിക്സ് കാര്‍ഡ് ഉള്ള ലാപ്ടോപ്പ് വാങ്ങേണ്ടതുള്ളൂ
3. സ്ക്രീന്‍ സൈസ്
സ്ക്രീന്‍ സൈസ് കൂടുതല്‍ ഉള്ള ഒരു ലാപ് ടോപ്പ് വാങ്ങുന്നതില്‍ കൂടുതലായി ഒന്നും നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. കുറഞ്ഞ റെസല്യൂഷനില്‍ വലിയ സ്ക്രീനില്‍ കാണുന്നതും ചെറിയ സ്ക്രീനില്‍ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരിക്കില്ല.
4. ഡിവിഡി ഡ്രൈവ്
ഡിവിഡി ഡ്രൈവ് നിങ്ങളുടെ ലാപ്പില്‍ നിര്‍ബന്ധമല്ല. ആവ്ശ്യമെങ്കിൽ ഒരു എക്സ്റ്റെര്‍ണല്‍ ഡിവിഡി ഡ്രൈവ് 1000 രൂപയില്‍ താഴെ ലഭിക്കുമ്പോള്‍, ഡ്രൈവ് ഉള്ളതും ഡ്രൈവ് ഇല്ലാത്തതും തമ്മില്‍ വലിയ വ്യത്യാസം കാണില്ല.
5. സെക്ക്യൂരിറ്റി ഫീച്ചറുകള്‍
ലാപ്പില്‍ ആവശ്യത്തിനുള്ള സെക്ക്യൂരിറ്റി ഫീച്ചറുകള്‍ ഉണ്ടോ എന്നത് അത്ര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമല്ല. കാരണം നിങ്ങള്‍ വാങ്ങുമ്പോള്‍ കമ്പനി തന്നെ ആന്റി വൈറസ് അടക്കം ഇന്‍ ബില്‍റ്റ് തരുന്നുണ്ട്
പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍
1. സ്ക്രീന്‍ ക്വാളിറ്റി
നിങ്ങളുടെ ലാപ് കൊടുതൽ മികവുറ്റ കോണ്‍ഫിഗറേഷന്‍ ആയിരുന്നാലും, കമ്പ്യൂട്ടിംഗ് എക്സ്പീരിയന്‍സ് അനുഭവിക്കുക സ്ക്രീന്‍ വഴി ആയിരിക്കും. അതിനാല്‍ തന്നെ സ്ക്രീന്‍ ക്വാളിറ്റി പ്രാധാന്യമാര്‍ക്കുന്ന വിഷയമാണ്.
2. കീബോര്‍ഡും ടച്ച് പാഡും
കീബോര്‍ഡും ടച്ച് പാഡും നന്നായി വര്‍ക്ക് ചെയ്തില്ലെങ്കില്‍ ലാപ് നമുക്ക് ഉപയോഗിക്കാന്‍ പ്രയാസമായിരിക്കും.
3. ബാറ്ററി ലൈഫ്
ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ബാറ്ററി ലൈഫ്. ബാറ്ററി നമുക്ക് ബാക്ക് അപ്പ് ലഭിച്ചില്ലെങ്കില്‍ പിന്നെ ആ ലാപ് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.