Currency

യോഗയ്ക്ക് മുമ്പ് മുന്നൊരുക്കം ആവശ്യമാണ്

സ്വന്തം ലേഖകന്‍Friday, June 23, 2017 9:57 pm

യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.

ഇന്ന് മനുഷ്യന്‍ ഏറെ പ്രാധാന്യത്തോടെ കണ്ടുവരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പലരും യോഗ ചെയ്യുവാന്‍ മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്. എന്നല്‍ യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര് കഴിഞ്ഞു മാത്രമേ പരിശീലനം നടത്താവൂ

*കട്ടിയുള്ള തുണിയോ കമ്പിളിയോ നിലത്തുവിരിച്ച് അതില് കിടന്നുകൊണ്ടു മാത്രം പരിശീലനം നടത്തുക

*വെറും തറയിലോ മൃദുവായ കിടക്കയിലോ കിടന്നുകൊണ്ട് യോഗ പരിശീലനം പാടില്ല

*യോഗ പരിശീലനം രാവിലെ ചെയ്യുന്നതാണ് ഉത്തമം

*രോഗങ്ങളുള്ളവര്‍ യോഗ ചെയ്യുന്നതിനു മുമ്പ് ഒരു ആചാര്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.

*പരിശീലിക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്.

*യോഗ പരിശീലനം നടത്തുന്നത് അടച്ചിട്ട മുറിയിലാകരുത്. മറിച്ച് നല്ല വായു സഞ്ചാരമുള്ള ഒരു സ്ഥലത്തായിരിക്കണം

*അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക

*പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുക മണം, നിറം, രുചി എന്നിവയ്ക്ക് വേണ്ടിയുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക

*ചായ, കാപ്പി, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x