Currency

തനിച്ചായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നാല്‍ എങ്ങനെ അതിജീവിക്കാം

സ്വന്തം ലേഖകന്‍Monday, July 31, 2017 2:50 pm

ആ സന്ദര്‍ഭത്തില്‍ സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കുകയും, നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവും ആയിരിക്കുകയും വേണം.

ചിലപ്പോള്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ പലരും പരസ്പരസഹായം ലഭിക്കാന്‍ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അസാധാരണമായി ഇടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയില്‍ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ നമ്മുക്ക് ഒറ്റയ്ക്ക് എങ്ങനെ ഹൃദയാഘാതത്തെ നേരിടാമെന്ന് നോക്കാം.

ആ സന്ദര്‍ഭത്തില്‍ സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കുകയും, നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവും ആയിരിക്കുകയും വേണം. ശ്വസനവും ചുമയും രണ്ട് സെക്കന്റ് ഇടവിട്ട് മുടങ്ങാതെ ഹൃദയം സാധാരണ നിലയില്‍ ഇടിക്കുന്നു എന്ന് തോന്നുന്നത് വരെ മുടക്കമില്ലാതെ ചെയ്യുക.

ദീര്‍ഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്‌സിജന്‍ പ്രവഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മര്‍ദം അതിനെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ സഹായിക്കും. ഇപ്രകാരം ചെയ്യുന്നതിലൂടെ ഹൃദയാഘാതരോഗികള്‍ ബോധം നഷ്ടമാകാതെ ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x