Currency

അമ്മയാകുന്നതും കുട്ടിക്ക് പാല്‍ കൊടുക്കുന്നതും സ്ത്രീയുടെ ആയുസ് വര്‍ധിപ്പിക്കും

സ്വന്തം ലേഖകന്‍Wednesday, March 29, 2017 2:04 pm

അമ്മയാകുക എന്നാല്‍ സ്ത്രീയുടെ ജീവിതത്തിലെ പൂര്‍ണ്ണതയാണ്. അമ്മയാകുന്നതും കുട്ടിക്ക് പാല്‍ കൊടുക്കുന്നതും സ്ത്രീകളുടെ ആയുസ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 322,972 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് ഇംപീരിയല്‍ കോളജ് പഠനം നടത്തിയത്. പതിമൂന്നു വര്‍ഷമെടുത്തു കോളജിലെ ആരോഗ്യ വിദഗ്ധര്‍ പഠനം പൂര്‍ത്തിയാക്കന്‍.

പഠന കാലത്തിനിടെ 14,383 പേര്‍ മരിച്ചു. ഇതില്‍ 6000 പേര്‍ ക്യാന്‍സര്‍ മൂലവും 2400 പേര്‍ ഹൃദയ സംബന്ധിയായ രോഗങ്ങളും കാരണമാണ് മരിച്ചത്. അതേസമയം മരിച്ചവരില്‍ ആരും അമ്മയായിരുന്നില്ല. അമ്മയാകുന്നവര്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ ബാധിച്ചു മരിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിലൊന്നു സാധ്യത മാത്രമേയുള്ളൂവെന്നും പഠനം പറയുന്നു. രണ്ടോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

മുലപ്പാല്‍ നല്‍കാത്ത സ്ത്രീകളെക്കാള്‍ എട്ടു ശതമാനം ആയുസ് കൂടുതലായിരിക്കും നല്‍കുന്നവര്‍ക്ക്. മുലയൂട്ടുന്നത് സ്താനാര്‍ബുദത്തില്‍ നിന്നു രക്ഷപ്പെടുത്തുമെന്ന് നേരത്തെ തെളിഞ്ഞതാണെങ്കിലും സ്ത്രീകളുടെ ആയുസ് കൂട്ടുമെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒസ്ട്രോജന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാരണമാണ്. എന്നാല്‍ മുലയൂട്ടുന്നതോടെ ഈ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാലാണ് രോഗ സാധ്യത കുറയുന്നത്. ബിഎംസി എന്ന മെഡിക്കല്‍ ജേണലില്‍ പഠനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x