യുഎസ്, ചൈന മുതലായ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായും ഈ പഠനത്തില്‍ പറയുന്നു.
ആരോഗ്യ രംഗത്ത് സാങ്കേതികത പെട്ടെന്ന് ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. യുഎസ്, ചൈന മുതലായ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായും ഈ പഠനത്തില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തു വന്നത്.
കാര്‍ഡിയോളജിസ്റ്റുകള്‍, ജനറല്‍ സര്‍ജന്‍മാര്‍, പള്‍മണോളജിസ്റ്റുകള്‍, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, ഓങ്കോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ പ്രമുഖ ഗവേഷക സ്ഥാപനമായ ഇന്‍ഡികെയര്‍ ആണ് പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.