വിയന്ന: നിരന്തരമായ ദുരുപയോഗം തടയുവാന്‍ വേണ്ടി ഫോട്ടോ പതിപ്പിച്ച ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നു. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കാര്‍ഡില്‍ ഫോട്ടോകള്‍ പതിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഫോട്ടോ ഇല്ലാത്തതിന്റെ മറവില്‍ ആരോഗ്യരംഗത്തെയടക്കം സൗജന്യ സേവനങ്ങളും ആശുപത്രി സേവനങ്ങളും പലരും അനധികൃതമായി കൈപ്പറ്റിപ്പോന്നിരുന്നു. ഇത്തരം ദുരുപയോഗം തടയുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
8.8 മില്ല്യന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു കഴിഞ്ഞു. 1.6 മില്ല്യന്‍ കാര്‍ഡുകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇവരില്‍ ഭൂരിഭാഗം പേരും വിദേശികളായതിനാല്‍ ഇതുവരെ ഫോട്ടോകള്‍ നല്‍കാത്തതാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ 14 വയസിന് താഴെയുള്ളവരെയും ഫോട്ടോ പതിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആരംഭിക്കുന്ന കാര്‍ഡുകളുടെ വിതരണം 2023 ല്‍ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ.
പരമാവധി പോരാഴ്മകള്‍ പരിഹരിച്ച കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. 14 വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധിയായി 1.6 ബില്ല്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.