അതിശൈത്യത്തില്‍ തണുത്ത് വിറക്കുകയാണ് ഓസ്ട്രിയ. അതിശൈത്യം മൂലം നദികളും തടാകങ്ങളും തണുത്തുറഞ്ഞു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
വിയന്ന: അതിശൈത്യത്തില്‍ തണുത്ത് വിറക്കുകയാണ് ഓസ്ട്രിയ. അതിശൈത്യം മൂലം നദികളും തടാകങ്ങളും തണുത്തുറഞ്ഞു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
ഡാ ന്യൂബ് നദിയില്‍ 20 സെന്റീമീറ്റര്‍ ഘനത്തില്‍ മഞ്ഞുറഞ്ഞു. ബുധനാഴ്ച വിയന്നയില്‍ മൈനസ് 6.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഊഷ്മാവ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില 6 ഡിഗ്രി വരെ ഉയരും. അതേസമയം കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.