എത്ര സുരക്ഷിതമായി ലോക്ക് ചെയ്താലും ഒരു മുള്ളന്‍പന്നി വിചാരിച്ചാല്‍ ഈ ലോക്കൊക്കെ അഴിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.
സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലുമെല്ലാം വിരലടയാളം വരെ ഉപയോഗിച്ച് നമ്മള് ലോക്ക് ചെയ്യാറുണ്ട്. എന്നാല്‍ എത്ര സുരക്ഷിതമായി ലോക്ക് ചെയ്താലും ഒരു മുള്ളന്‍പന്നി വിചാരിച്ചാല്‍ ഈ ലോക്കൊക്കെ അഴിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. സാഷിമി എന്നു വിളിക്കുന്ന മുള്ളന്‍പന്നിയാണ് ടെക് വിദഗ്ധരെ ഞെട്ടിക്കുന്ന പണി ഒപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ വിരലടയാളം പതിപ്പിക്കേണ്ട ഹോം കീയില്‍ സാഷിമി ഞെക്കുന്നതും ഇതോടെ സുരക്ഷാ പൂട്ട് തുറക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പലരും വിചാരിക്കുന്നത്രയും സുരക്ഷ ബയോമെട്രിക് സംവിധാനങ്ങള്‍ക്ക് പോലുമില്ലെന്ന ചിന്തയാണ് ഈ വിഡിയോ ഉയര്‍ത്തുന്നത്.
ആപ്പിളും മൈക്രോസോഫ്റ്റും അടക്കമുള്ള ടെക് രംഗത്തെ വലിയ കമ്പനികള്‍ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. വിരലടയാളത്തിന് പുറമേ കണ്ണും മുഖവും ഉപയോഗിച്ചുള്ള തിരിച്ചറിയലുകളും സ്മാര്‍ട്ട്ഫോണുകളുടേയും മറ്റും സുരക്ഷയ്ക്കായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഒറ്റനോട്ടത്തില്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള രഹസ്യ പാസ്വേഡിനേക്കാള്‍ സുരക്ഷയുണ്ടെന്ന് തോന്നുമെങ്കിലും ഇത് പൂര്‍ണ്ണ സുരക്ഷിതമല്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
2013ല്‍ ഐഫോണ്‍ 5എസിലൂടെ ആപ്പിളാണ് വിരലടയാളം ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ തുറക്കുന്ന സംവിധാനം ആദ്യം കൊണ്ടുവന്നത്. വൈകാതെ തന്നെ മറ്റ് ഫോണ്‍ കമ്പനികളും ഇത് സാധ്യമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.