
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഇക്‌സിഗോയുടെ സ്ഥാപകന്‍ അലോക് ബാജ്‌പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖര്‍ജി, മാധ്യമപ്രവര്‍ത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവര്‍ ട്വീറ്റില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട്.
20000 കോടി രൂപയുടെ പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ച ട്വീറ്റിനു റിപ്ലേ ആയാണ് ഇവര്‍ അഭിനന്ദനം അറിയിച്ചത്. ഇതാണ് നമുക്ക് വേണ്ടതെന്നായിരുന്നു ജ്വാല ഗുട്ടയുടെ റിപ്ലേ. നിര്‍ണായകമായ ഈ സമയത്ത് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അലോക് ബാജ്‌പേയ് കുറിച്ചു. താങ്കള്‍ ഒരു ഇതിഹാസമാണെന്ന് അഭിഷേക് മുഖര്‍ജിയും ജനങ്ങളുടെ സുരക്ഷ ഇതാണെന്ന് ഗീത സേഷുവും കുറിച്ചു.

മുഖ്യമന്ത്രിയുടെ ട്വീറ്റിന് അഭൂതപൂര്‍വമായ സ്വീകാര്യതയാണ് ട്വിറ്ററില്‍ ലഭിച്ചത്. രാഷ്ട്രീയ നിലപാട് മറ്റൊന്നാണെങ്കിലും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കേരള സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാവട്ടെ, ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെയും പുകഴ്ത്തുന്നുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖല തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി 20000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.