Currency

വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി

സ്വന്തം ലേഖകന്‍Saturday, December 24, 2016 7:35 am

ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്.

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്.

യു.ഡി.എഫ് ഭരണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. സാമൂഹ്യ പ്രതിബദ്ധതവച്ച്‌കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ പൂര്‍ണമായുള്ള സൗജന്യയാത്ര അനുവദിക്കാനാകില്ല. ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കുന്ന സ്വകാര്യ സ്‌കൂളുകളിലേയും കോളേജുകളിലേയും കുട്ടികള്‍ക്ക് ഒരു കാരണവശാലും സൗജന്യയാത്ര അനുവദിക്കാനാവില്ലെന്നും എംഡിയുടെ കത്തില്‍ പറയുന്നു.

ഇതിന് പുറമെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും എം.ഡി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റേപ്പ് പെര്‍മിറ്റുകളുള്ള എല്ലാ സ്വകാര്യ ബസുകളും ഓര്‍ഡിനറിയാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ ശരിയായി ശമ്പളവും പെന്‍ഷനും കൊടുക്കാനാകുന്നില്ല. ഇതും ഇന്ധനവിലയിലെ വര്‍ധനവും കാരണം ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ആറു രൂപയില്‍നിന്ന് ഏഴുരൂപയാക്കി കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി”

  1. I don’t even know how I finished up right here, however I thought this submit was great.

    I don’t recognise who you are however certainly you’re going to a well-known blogger
    in case you are not already. Cheers!

  2. Clint says:

    Your way of telling everything in this paragraph is really good,
    all can without difficulty know it, Thanks a lot.

Comments are closed.

Top
x