രണ്ടു മുള്ളന്‍പന്നികളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിക്ക് നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്‍പന്നികള്‍ നടത്തിയത്. ശരീരം നിറയെ മുള്ളുകള്‍ തെറിപ്പിച്ചാണ് അവ പകരം വീട്ടിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള്‍ കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില്‍ കാണാം.
മുള്ളന്‍ പന്നികളെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് അപ്രതീക്ഷിതമായി തിരിച്ച് കിട്ടിയ ആക്രമണ ദൃശ്യങ്ങള്‍ വൈറലാകുന്നു. പുള്ളിപ്പുലിക്ക് നേരിടേണ്ടി വന്ന ആക്രമണമാണ് ഈ വീഡിയോ വ്യത്യസ്ഥമാക്കുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് വിശന്നു വലഞ്ഞ പുള്ളിപ്പുലി മുള്ളന്‍ പന്നികളെ പിടിക്കാനൊരുങ്ങിയത്. വിനോദ സഞ്ചാരിയായ ഡോനോവന്‍ പികേതാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
രണ്ടു മുള്ളന്‍പന്നികളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിക്ക് നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്‍പന്നികള്‍ നടത്തിയത്. ശരീരം നിറയെ മുള്ളുകള്‍ തെറിപ്പിച്ചാണ് അവ പകരം വീട്ടിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള്‍ കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില്‍ കാണാം.
മുന്‍പും മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ദൃശ്യങ്ങള്‍. ആക്രമണം കഴിഞ്ഞു ശരീരത്തില്‍ തറഞ്ഞു കയറിയ മുള്ളുകള്‍ പെറുക്കുന്ന പുള്ളിപ്പുലിയാണ് ഇതിന്റെ ഹൈലൈറ്റ്. ഏപ്രില്‍ 11 ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത ഈ ദൃശ്യങ്ങള്‍ ഇതുവരെ 8 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.