
മലയാളികളില്‍ ജീവിതശൈലി രോഗങ്ങള്‍ കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ മുന്നിലാണ് പ്രമേഹവും രക്ത സമ്മര്‍ദ്ദവും. സംസ്ഥാനത്ത് പ്രമേഹ രോഗികളുടെയും രക്തസമ്മര്‍ദമുള്ളവരുടെയും എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ജീവിത ശൈലി നിയന്ത്രിച്ചാല്‍ ഇവ ഒഴിവാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രമേഹം ഒരു രോഗമല്ല, മറിച്ച് ശാരീരിക അവസ്ഥയാണ് എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഭക്ഷണരീതി, വ്യായാമക്കുറവ്, സമ്മര്‍ദം എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും നമ്മളെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നത. ഇവ കൃത്യമായി നിയന്ത്രിക്കാനായാല്‍ പ്രമേഹ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാം. പുതിയ കണക്കുകള്‍ പ്രകാരം പതിനഞ്ച് വയസിനും അമ്പത് വയസിനും ഇടയിലുള്ള ഒരു ലക്ഷം വനിതകളില്‍ 4328 പേര്‍ പ്രമേഹ രോഗികളാണ്. അതേസമയം പുരുഷന്മാരില്‍ ഇത് 4310 പേരുമാണ്.
അതായത് പതിനഞ്ച് വയസിനും അമ്പത് വയസിനും ഇടയിലുള്ള വനിതകളില്‍ ഏഴര ശതമാനം പേര്‍ രക്തസമ്മര്‍ദ രോഗികളാണ്. പുരുഷന്മാരിലാകട്ടെ ഇത് പത്ത് ശതമാനവും. ജീവിത രീതി കൊണ്ട് തന്നെ ഇത് പൂര്‍മണായും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.