
മദീന: മദീനയില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടികള്‍ മരിച്ചു. ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്. ഫാത്തിമ(16), ആയിഷ (14) ഹമീദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ശാഹുല്‍ ഹമീദും ഭാര്യ സല്‍മയും മകന്‍ ഹാറുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു.
ശാഹുല്‍ ഹമീദിനും ഭാര്യ സല്‍മ, മകന്‍ ഹാറൂണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദമ്മാമില്‍ നിന്ന് ബന്ധുക്കള്‍ മദീനയിലെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.