റിയാദ്: കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ സൗദി അറേബ്യ പുതുക്കി നൽകും. മൂന്ന് മാസത്തേക്കാണ് സൗദി വിസ പുതുക്കി നല്‍കുക. വിസ ഫീസ് ഈടാക്കില്ല. ഓണ്‍ലൈന്‍ വഴി ഓട്ടോമാറ്റിക്കായി വിസ പുതുക്കി ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ സൗദിയില്‍ ഇറങ്ങുന്നതിന് മാര്‍ച്ച് 15 മുതൽ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ കഴിയാതെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തിൽ സൗദി അറേബ്യ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Tourist visa free renewal in Kingdom of Saudi Arabia
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.