റിയാദ്: റമദാൻ 29 മുതൽ ഷവ്വാൽ 3 വരെ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കു അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് നൽകുന്നത്.
തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
മെയ് 22 വെള്ളിയാഴ്ചയായിരിക്കും റമദാൻ 29 എന്നാണ് നിലവിലെ വിലയിരുത്തൽ. ഇതുപ്രകാരം ഷവ്വാൽ 3 മെയ് 26 ചൊവ്വാഴ്ചയുമാണ്. എന്നാല്‍ മാസ പിറവിയിൽ മാറ്റം വരുകയാണെങ്കിൽ തീയതികളിൽ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.