Currency

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു

സ്വന്തം ലേഖകന്‍Sunday, June 4, 2017 10:45 am

ആറുമാസം പ്രായമുള്ള കുട്ടിയും മാതാവുമാണ് മരിച്ചത്. എറണാകുളം സ്വദേശി ഷഹീന്‍ ബാബുവിന്റെ ഭാര്യ ഷബീന, ആറ് മാസം പ്രായമുള്ള കുട്ടി ലിയ ഫാത്തിമ എന്നിവരാണു മരിച്ചത്. ഷഹീനും ഇവരുടെ മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദ്: മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. ആറുമാസം പ്രായമുള്ള കുട്ടിയും മാതാവുമാണ് മരിച്ചത്. എറണാകുളം സ്വദേശി ഷഹീന്‍ ബാബുവിന്റെ ഭാര്യ ഷബീന, ആറ് മാസം പ്രായമുള്ള കുട്ടി ലിയ ഫാത്തിമ എന്നിവരാണു മരിച്ചത്. ഷഹീനും ഇവരുടെ മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദില്‍നിന്നു മക്കയിലേക്കു പോകവെയാണ് ഷഹീന്റെ കുടുംബം അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ റിയാദിനടുത്ത ദിലം എന്ന സ്ഥലത്തായിരുന്നു അപകടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x