Currency

ദമ്മാമില്‍ വാഹനാപകടം: മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Tuesday, July 16, 2019 3:30 pm

ദമ്മാം: ദമ്മാമിലെ സെക്കന്‍ഡ് ഇന്‍ഡസ്ട്രിക്ക് സമീപം വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പാലം നാലുകണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (39) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി സിഗ്‌നലിലാണ് അപകടം നടന്നത്. ബഷീര്‍ ഓടിച്ചിരുന്ന വാനില്‍ സിഗ്‌നല്‍ ലംഘിച്ചുവന്ന പാകിസ്താന്‍ സ്വദേശി ഓടിച്ച ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ബഷീര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. അല്‍ഖോബാര്‍ ഇറാം അറേബ്യയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

എട്ടു വര്‍ഷമായി സൗദിയിലുള്ള മുഹമ്മദ് ബഷീര്‍ ബീരാന്‍ പൊന്നച്ചന്റെയും സെഹിദ കുപ്പാട്ടിലിന്റെയും മകനാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ഇറാം അറേബ്യ എച്ച്.ആര്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x