ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തല്‍ വയല്‍ തയ്യില്‍ നസീര്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പിതാവ്: അമ്മദ്. മാതാവ്: സൈനബ. ഭാര്യ: ഫെബിന. മക്കള്‍: ഹനൂന ഹസിന്‍, നന്‍ഹ നൂറിയ. സഹോദരന്‍: സമീര്‍ (ഖത്തര്‍).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.