Currency

2019ല്‍ ഖത്തറില്‍ വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ്; 97% വാഹനാപകടങ്ങളിലും സാരമായ പരിക്കുകള്‍ മാത്രം

സ്വന്തം ലേഖകന്‍Tuesday, February 18, 2020 10:43 am
accident00

ദോഹ: ഖത്തറില്‍ പോയ വര്‍ഷം വാഹനാപകട നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി ട്രാഫിക് വകുപ്പ്. 2018നെ അപേക്ഷിച്ച് 2.8 ശതമാനം കുറവ് വാഹനാപകടങ്ങളാണ് 2019ല്‍ രാജ്യത്ത് നടന്നത്. ഇതില്‍ തന്നെ 97 ശതമാനം വാഹനാപകടങ്ങളിലും സാരമായ പരിക്കുകള്‍ സംഭവിച്ചവയാണ്. ഗുരുതരമായ പരിക്കുകള്‍ പറ്റിയ അപകടങ്ങള്‍ പൂജ്യം പോയിന്റ് മൂന്ന് ശതമാനം മാത്രമാണ്. പൂജ്യം പോയിന്റ് ഒരു ശതമാനം മാത്രമാണ് റോഡപടകങ്ങളിലെ മരണനിരക്ക്.

സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഖത്തറില്‍ 2019ല്‍ നടന്ന വാഹനാപകടങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മൊത്തം 154 പേരാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത്. 2018നെ അപേക്ഷിച്ച് പതിമൂന്ന് ശതമാനത്തിന്റെ കുറവാണ് മരണനിരക്കില്‍ ഉണ്ടായത്.

അതേസമയം രാജ്യത്തെ വാഹനപ്പെരുപ്പം 4.3 ശതമാനം വര്‍ധിച്ചതായും ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നത് 5.5 ശതമാനം കൂടിയതായും അധികൃതര്‍ അറിയിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x