കെനിയയിലെ മസായ് മാറയില്‍ നടന്ന സഹോദരങ്ങളായ സിംഹങ്ങളുടെ പൊരിഞ്ഞ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവര്‍ക്കിടയിലേക്ക് കടന്നുവന്ന ഒരു പെണ്‍ സിംഹത്തിനുവേണ്ടിയായിരുന്നു ആ പോരാട്ടം.
അതിര്‍ത്തിക്കും ഇണകള്‍ക്കും വേണ്ടിയാണ് മൃഗങ്ങള്‍ക്കിടയില്‍ നടക്കാറുള്ള പോരാട്ടങ്ങളില്‍ അധികവും. ഇത്തരത്തില്‍ കെനിയയിലെ മസായ് മാറയില്‍ നടന്ന സഹോദരങ്ങളായ സിംഹങ്ങളുടെ പൊരിഞ്ഞ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവര്‍ക്കിടയിലേക്ക് കടന്നുവന്ന ഒരു പെണ്‍ സിംഹത്തിനുവേണ്ടിയായിരുന്നു ആ പോരാട്ടം.
വൈകുന്നേരം പുല്‍മേട്ടില്‍ അലസമായി കിടക്കുമ്പോഴാണ് ഒരു പെണ്‍സിംഹം മെല്ലെ അനിയന്‍ സിംഹത്തിന്റെ അടുത്തേക്കെത്തിയത്. പ്രണയം കൊതിച്ചു നില്‍ക്കുന്ന ആ പെണ്‍സിംഹത്തെ കണ്ടപ്പോള്‍ അനിയന് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. അടുത്തെത്തിയ പെണ്‍സിംഹവുമായി സല്ലപിക്കാന്‍ തുടങ്ങവേയാണ് എവിടെ നിന്നെന്നറിയാതെ ചേട്ടന്‍ സിംഹത്തിന്റെ രംഗപ്രവേശനം.
ഇണയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത അനിയന്‍ സിംഹവും ഇണയെ ബലമായി സ്വന്തമാക്കാനെത്തിയ ചേട്ടന്‍ സിംഹവും തമ്മില്‍ വൈകാതെ കനത്ത പോരാട്ടം തുടങ്ങി. ഏതാണ്ട് ഒന്നര മിനിറ്റോളം നീണ്ടു നിന്നു ഇരുവരും തമ്മിലുള്ള പോരാട്ടം അന്ത്യം കുറിക്കാന്‍. ഒടുവില്‍ വലിപ്പത്തിലും ആരോഗ്യത്തിലും തന്നേക്കാള്‍ മുന്നില്‍ നിന്ന ചേട്ടന്‍ സിംഹത്തിനു മുന്നില്‍ അനിയന്‍ സിംഹം കീഴടങ്ങി. മസായ് മാറയിലെത്തിയ സഞ്ചാരികളാണ് സഹോദരങ്ങളുടെ ഈ പോരാട്ടം ക്യാമറയില്‍ പകര്‍ത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.