സന്ദര്‍ശകരിലൊരാളായ ജോര്‍ജി ഹെയ്ന്‍സ്മാന്‍സ് എന്നയാള്‍ അക്വേറിയത്തിനു സമീപം നിന്ന് സ്രാവിനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം സ്രാവ് അദ്ദേഹത്തിന് നേര്‍ക്ക് കുതിക്കുകയായിരുന്നു. സ്രാവ് ചാടിയതിന്റെ ആഘാതത്തില്‍ ശക്തിയേറിയ ഗ്ലാസ് ഉപയോഗിച്ചു നിര്‍മിച്ച അക്വേറിയത്തിന് വിള്ളല്‍ ഉണ്ടാകുന്നതും കാണാം.
അക്വേറിയത്തിനുള്ളില്‍ കിടക്കുന്ന സ്രാവ് സന്ദര്‍ശകരിലൊരാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്റര്‍നാഷണല്‍ സ്‌പൈ മ്യൂസിയത്തിലാണ് സംഭവം നടന്നത്. സന്ദര്‍ശകരിലൊരാളായ ജോര്‍ജി ഹെയ്ന്‍സ്മാന്‍സ് എന്നയാള്‍ അക്വേറിയത്തിനു സമീപം നിന്ന് സ്രാവിനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം സ്രാവ് അദ്ദേഹത്തിന് നേര്‍ക്ക് കുതിക്കുകയായിരുന്നു. സ്രാവ് ചാടിയതിന്റെ ആഘാതത്തില്‍ ശക്തിയേറിയ ഗ്ലാസ് ഉപയോഗിച്ചു നിര്‍മിച്ച അക്വേറിയത്തിന് വിള്ളല്‍ ഉണ്ടാകുന്നതും കാണാം. ഇതു കണ്ട് പേടിച്ചു പോയ ജോര്‍ജി പുറകിലേക്കു മറിഞ്ഞു വീഴുകയും ചെയ്തു.
എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. ഇത് ശരിക്കുമുള്ള സ്രാവ് ആയിരുന്നില്ല. അക്വേറിയത്തിന്റെ ഗ്ലാസില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ ഉടന്‍ അക്വേറിയത്തിനുള്ളില്‍ ഒരു സ്രാവ് പ്രത്യക്ഷപ്പെടുകയും ഗ്ലാസില്‍ വിള്ളല്‍ രൂപപ്പെടുന്നതു പോലെ തോന്നുകയും ചെയ്യും. സന്ദര്‍ശകരെ കബളിപ്പിക്കുന്നതിനായി മ്യൂസിയത്തിന്റെ അധികൃതര്‍ ഒപ്പിച്ച വിദ്യയായിരുന്നു ഇത്. ഇതു കണ്ടാണ് ജോര്‍ജി പേടിച്ചത്. ഇതിനു മുമ്പും ഒരുപാട് പേര്‍ ഇത്തരത്തില്‍ പേടിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.