ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം അടിച്ച് പൊളിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്ങനെയെന്നല്ലേ... താന്‍ താമസിച്ച പത്തൊമ്പതാം നിലയിലെ മുറിയില്‍ നിന്ന് ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ആര്‍ഭാടമായ ഒരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത്. ആഢംബര ഹോട്ടലില്‍ റോയല്‍ സ്യൂട്ടില്‍ ഒരു മുറി, മദ്യവും പാര്‍ട്ടിയും, മസാജിങും മറ്റ് റിലാക്‌സിങ് ട്രീറ്റ്‌മെന്റുകളും ഇങ്ങനെ അത്യാഡംബരപൂര്‍വമായി രണ്ട് ദിവസം കഴിയണമെങ്കില്‍ സാധാരണക്കാരന് ചിലപ്പോള്‍ വീടിന്റെ ആധാരം പണയം വയ്‌ക്കേണ്ടി വരും.
ആഢംബര ജീവിതം നയിക്കാന്‍ ആഗ്രഹിച്ച ചൈനയിലെ ഒരു യുവാവ് യുവാവ് ചെയ്തതെന്താണെന്ന് അറിയണോ ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം അടിച്ച് പൊളിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്ങനെയെന്നല്ലേ… താന്‍ താമസിച്ച പത്തൊമ്പതാം നിലയിലെ മുറിയില്‍ നിന്ന് ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആരുടേയും നഞ്ചിടിപ്പേറ്റുന്ന പ്രടനമാണ് ആശാന്‍ കാഴ്ചവെച്ചതെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.
ഇത് കണ്ട ഹോട്ടല്‍ ഉടമകള്‍ പോലീസിനെ വിളിച്ചു. പോലീസെത്തി ഇയാളെ താഴെയിറക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.