സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മാത്രം. നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍.ഒആര്‍ജിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 440 പുരുഷന്മാര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണപ്പെടുന്നു.
സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ഉണ്ടാകാം എന്ന് പഠനങ്ങള്‍. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മാത്രം. നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍.ഒആര്‍ജിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 440 പുരുഷന്മാര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണപ്പെടുന്നു. ഇത് ലോകം അറിയുന്നില്ല എന്നു മാത്രം.
പക്ഷെ പുരുഷന്മാര്‍ക്കു സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. സ്തനങ്ങളില്‍ ചെറിയമുഴയും വീക്കവും ഉള്ളവര്‍ മടിച്ചു നില്‍ക്കാതെ പരിശോധനയ്ക്കു വിധയമാകണം. ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. സ്വയം പരിശോധനയിലൂടെ ഒരു പരിധിവരെ സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ കഴിയും.
അമിതവണ്ണമുള്ളവര്‍ക്കും ക്യാന്‍സര്‍ വികാസസാധ്യത കൂടുതലാണ്. 10- 15 ശതമാനം ബ്രെസ്റ്റ് ക്യാന്‍സറും പകരുന്നതു പാരമ്പര്യത്തിലൂടെയാണ്. രക്തബന്ധം ഉള്ളവര്‍ക്കു ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മൂന്നിരട്ടിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.