
അബൂദബി: ഔഷധങ്ങളുടെ നേരിട്ടുള്ള ദുരുപയോഗം കാരണം മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയില്‍ കുറഞ്ഞത് 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 27 പേര്‍ മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതല്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി ഡ്രഗ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ സുവൈദിയാണ്ഇക്കാര്യം വെളിപ്പെടുത്തിയത്.
അനധികൃതമായി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച നിയന്ത്രിത മരുന്ന് വന്‍തോതില്‍ പിടികൂടിയത് രണ്ടു വര്‍ഷം മുമ്പാണ്. ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് കടത്താന്‍ ശ്രമിച്ച 52,809 കിലോ മരുന്നാണ് പിടികൂടിയത്. 2016ല്‍ 1430 കിലോ മരുന്നും 2018ല്‍ 4413 കിലോ മരുന്നും പിടികൂടി. രോഗികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും രാസ സംയുകതം പരിശോധിക്കാന്‍ ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്.
2018ല്‍ മരുന്ന് ഉപയോഗിച്ചത് മൂലമുള്ള കടുത്ത പാര്‍ശ്വഫലം അനുഭവപ്പെട്ട 2042 കേസുകളാണ് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 1284 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.