മരത്തില്‍ വാലു ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. തറയില്‍ നിന്നും അല്‍പം ഉയരത്തിലായായിരുന്നു പാമ്പിന്റെ കിടപ്പ്. കീരി തറയില്‍ നിന്നും ചാടി പാമ്പിന്റെ തലയില്‍ കടിച്ചു തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇവര്‍ക്ക് കാണാനായത്.
മരക്കൊമ്പില്‍ വാല്‍ചുരുട്ടി പിണഞ്ഞു കിടക്കുന്ന ബ്ലാക് മാമ്പയുടെ തലയില്‍ കടിച്ചു തൂങ്ങിയാടുന്ന കീരിയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ ഡെലിയ ബ്രോങ്ക്ഹോസ്റ്റ് എന്ന 35 കാരിയാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്.
ഒരു കൂട്ടം കാട്ടുപോത്തുകള്‍ നദിക്കരയില്‍ വെള്ളം കുടിക്കുന്ന മനോഹരമായ ചിത്രം പകര്‍ത്തുന്നതിനിടയിലാണ് റോഡിനു മറുവശത്തായി എന്തോ ചലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു കീരിയാണെന്നു മനസിലായി. പക്ഷെ സംഭവം എന്താണെന്ന് കൂടുതല്‍ വ്യക്തമാകാനായി വാഹനം മറുവശത്തേക്ക് നീക്കി പാര്‍ക്ക് ചെയ്തു. അപ്പോഴാണ് കീരി പാമ്പിനെ കൊല്ലുന്ന ദൃശ്യമാണെന്നു വ്യക്തമായത്.
മരത്തില്‍ വാലു ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. തറയില്‍ നിന്നും അല്‍പം ഉയരത്തിലായായിരുന്നു പാമ്പിന്റെ കിടപ്പ്. കീരി തറയില്‍ നിന്നും ചാടി പാമ്പിന്റെ തലയില്‍ കടിച്ചു തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇവര്‍ക്ക് കാണാനായത്. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ ബ്ലാക് മാമ്പയുമായായിരുന്നു കുഞ്ഞന്‍ കീരിയുടെ പോരാട്ടം.
ഇരയെ വലിച്ചു താഴെയിടാനുള്ള ശ്രമമായിരുന്നു കീരിയുടേത്. പാമ്പിനെ വലിച്ചു താഴെയിടുന്നതില്‍ കീരി വിജയം നേടുകയും ചെയ്തു. ചുറ്റും നീണ്ട പുല്ലുകള്‍ വളര്‍ന്നു നിന്നതിനാല്‍ പിന്നീട് അരങ്ങേറിയ സംഭവങ്ങള്‍ വ്യക്തമായി പകര്‍ത്താനായില്ല. ഏതായാലും ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡെലിയ ബ്രോങ്ക്ഹോസ്റ്റും കുടുംബവും. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്ത വീഡിയോ മൂന്നു ദിവസത്തിനകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.