Currency

ഫാസ്റ്റ് ഫുഡ് കഴിച്ച് തടിയനായ ബാങ്കോക്കിലെ ഭീമന്‍ കുരങ്ങന്‍, (വീഡിയോ)

സ്വന്തം ലേഖകന്‍Monday, May 8, 2017 3:09 pm
Play

അമിതമായി ആഹാരം ആരു കഴിച്ചാലും അപകടമാണ്. മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും ഇതു ബാധകമാണ്. പട്ടികളിലും പൂച്ചകളിലുമെല്ലാം അമിത വണ്ണമുള്ളവയെ കാണുക നമ്മള്‍ കാണാറുമുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാല്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ മരങ്ങളില്‍ കുത്തിമറിയുന്ന കുരങ്ങിന്റെ ശരീരം അമിത വണ്ണം വച്ചാലോ. അത് ഭക്ഷണ ക്രമത്തിലെ ക്രമക്കേടുതന്നെയെന്ന് നിസംശയം പറയാം. തായ്ലന്‍ഡിലെ ബാങ്കോക്കിലാണ് ശരീരത്തോളം തന്നെ വലിപ്പമുള്ള വയറും താങ്ങിപ്പിടിച്ച് നടക്കുന്ന കുരങ്ങന്‍ വസിക്കുന്നത്.

ടൂറിസ്റ്റുകള്‍ കൊടുക്കുന്ന ആഹാര സാധനങ്ങള്‍ എന്ത് തന്നെ ആയാലും വാരിവലിച്ചു തിന്നാണ് കുരങ്ങന്‍ ഈ രൂപത്തിലായത്. ആളുകള്‍ നല്‍കുന്ന ഭക്ഷണത്തില്‍ കൂടുതലും കോളയും മറ്റു ഫാസ്റ്റ് ഫുഡുകളുമാണ്. ഇത്തരം ഫുഡുകള്‍ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പൊണ്ണത്തടിയന്‍മാരാക്കുമെന്ന് ഈ കുരങ്ങന്റെ അനുഭവം വ്യക്തമാക്കുന്നു. ഫാറ്റി അങ്കിള്‍ എന്നാണ് ഈ തടിയന്‍ കുരങ്ങന്റെ ഓമനപ്പേര്.

വയറും വണ്ണവും കൂടിയതോടെ മരത്തില്‍ കയറാന്‍ പ്രയാസപ്പെടുന്ന ഈ കുരങ്ങന്‍ ഇപ്പോ മിക്കവാറും നിലത്തു തന്നെയാണ്. കുരങ്ങന്റെ വയറിന്റെ വലിപ്പമാണ് ഏവരെയും അത്ഭുതപ്പെടുത്തുക. ഗര്‍ഭിണിയായ പെണ്‍കുരങ്ങിന്റെ വയറിന്റെ ഇരട്ടിയോളം വലിപ്പം വരും ഈ കുരങ്ങിന്റെ വയറിന്. നിലത്തുമുട്ടിക്കിടക്കുന്ന ഈ വയറിന്റെ അടിയില്‍ ഭക്ഷണ സാധനങ്ങള്‍ വരെ ഒളിപ്പിച്ചു വയ്ക്കാറുണ്ട് ഫാറ്റി അങ്കിള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x