Currency

ഡല്‍ഹി മെട്രോയില്‍ ടിക്കറ്റില്ലാതെ യാത്ര ആസ്വദിക്കുന്ന അതിഥി; വിഡിയോ

സ്വന്തം ലേഖകന്‍Saturday, September 16, 2017 7:48 am
Play

ഡല്‍ഹി മെട്രോയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോയ്ക്ക് അകത്ത് കയറിപ്പറ്റിയ ഒരു കുരങ്ങന്‍ ബോഗിയില്‍ നിന്ന് അടുത്തതിലേക്ക് നടന്നും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും യാത്ര ആവോളം ആസ്വദിച്ചു. മെട്രോയുടെ ബോഗികളില്‍ നിന്നുള്ള പുറംകാഴ്ചകളും സ്റ്റേഷനും എല്ലാം നന്നായി ആസ്വദിക്കപ്പെട്ടു.

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് മെട്രോ യാത്ര മലയാളികള്‍ ആസ്വദിച്ചി തുടങ്ങിയത്. എന്നാല്‍ മനുഷ്യനെ പോലെ തന്നെയാണ് കുരങ്ങനും മെട്രോ യാത്ര ആസ്വദിക്കുന്നതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ വ്യക്തമാക്കുന്നത്.

ഡല്‍ഹി മെട്രോയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോയ്ക്ക് അകത്ത് കയറിപ്പറ്റിയ ഒരു കുരങ്ങന്‍ ബോഗിയില്‍ നിന്ന് അടുത്തതിലേക്ക് നടന്നും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും യാത്ര ആവോളം ആസ്വദിച്ചു. മെട്രോയുടെ ബോഗികളില്‍ നിന്നുള്ള പുറംകാഴ്ചകളും സ്റ്റേഷനും എല്ലാം നന്നായി ആസ്വദിക്കപ്പെട്ടു.

ഈ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കുരങ്ങന്റെ മെട്രോ യാത്ര പകര്‍ത്തിയിരിക്കുന്നത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ ആശ്ചര്യത്തോടെയാണ് കുരങ്ങന്റെ പ്രവൃത്തികള്‍ നോക്കിക്കണ്ടത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x