
വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ ക്യാമറയുടെ മുന്നിലെത്തിയ അവതാരകയുടെ മകന് അമ്മയെ സ്നേഹത്തോടെ തൊട്ടുവിളിക്കുന്ന വീഡിയോ വൈറലാകുന്നു. എംഎസ്എന്‍ബിസി ടെലിവിഷന്‍ ചാനലില്‍ കോര്ട്നി ക്യൂബ് എന്ന അവതാരക ലൈവായി വാര്‍ത്ത വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അപ്രതീക്ഷിതമായാണ് കുട്ടി ക്യാമറയ്ക്കു മുന്നില്‍ എത്തിയത്.
കോര്‍ട്നിയുടെ മകന് റയാന് അമ്മയുടെ കസേരയ്ക്ക് പിറകിലൂടെ വന്ന് അമ്മയെ തൊട്ടുവിളിക്കുകയായിരുന്നു. ഉടനെത്തന്നെ ‘എക്സ്ക്യൂസ് മീ എന്റെ മകന് ഇവിടെയുണ്ട്’ എന്ന് ചിരിച്ചുകൊണ്ട് കോര്ട്നി പറഞ്ഞു. തുടര്‍ന്നും ഒരു തടസവും കൂടാതെ അവര്‍ വാര്‍ത്തയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും സ്ക്രീനില്‍ ഗ്രാഫിക്സ് എത്തി.
‘ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ ചില അപ്രതീക്ഷിത ബ്രേക്കിംഗ് ന്യൂസുകള്‍ സംഭവിക്കാറുണ്ട്’ എന്ന് കുറിച്ചുകൊണ്ട് എംഎസ്എന്‍ബിസി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ജോലി ചെയ്യുന്ന അമ്മമാരുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ കമന്റുകളാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് പലരും എഴുതിയിരിക്കുന്നത്.
2017ല്‍ സമാനമായ അനുഭവം ബിബിസിയുടെ തത്സമയ സംപ്രേഷണത്തിനിടെയുമുണ്ടായി. അന്ന് കൊറിയന്‍ വിഷയങ്ങളിലെ വിദഗ്ദന് പ്രൊഫ. റോബര്‍ട്ട് ഇ കെല്ലി തത്സമയ അഭിമുഖം നല്കുമ്പോള് അദ്ദേഹത്തിന്റെ മകള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.