Currency

റെയില്‍വേ ട്രാക്കില്‍ വീണ സ്വന്തം കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മ

സ്വന്തം ലേഖകന്‍Saturday, August 19, 2017 2:31 pm
Play

സിഡ്‌നിയിലെ വെസ്റ്റ് റൈഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബേബീസ് ട്രോളിയില്‍ ഇരുന്ന കുട്ടി ട്രാക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ തന്റെ കയ്യില്‍ ഉണ്ടായിരുന്നതെല്ലാം വലിച്ചെറിഞ്ഞ് ട്രാക്കിലേക്ക് ചാടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

സ്വന്തം കുഞ്ഞ് ഏത് അപകടത്തില്‍പ്പെട്ടാലും ആദ്യം ഓടി എത്തുക അമ്മയാണ്. കുഞ്ഞ് അപകടത്തിലേക്ക് പോകുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാന്‍ കഴിയുക. സ്വന്തം ജീവന്‍ ത്യജിച്ചായാലും അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കും. അത്തരത്തില്‍ അമ്മ സ്വന്തം ജീവന്‍മറന്ന് കുഞ്ഞിനെ രക്ഷിക്കുന്ന കാഴ്ചയാണ് ഓസ്‌ട്രേലിയയിലെ റെയില്‍വേ ട്രാക്കില്‍ വെച്ച് കണ്ടത്. റെയില്‍വേ ട്രാക്കിലേക്ക് വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മയുടെ ദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.

സിഡ്‌നിയിലെ വെസ്റ്റ് റൈഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബേബീസ് ട്രോളിയില്‍ ഇരുന്ന കുട്ടി ട്രാക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ തന്റെ കയ്യില്‍ ഉണ്ടായിരുന്നതെല്ലാം വലിച്ചെറിഞ്ഞ് ട്രാക്കിലേക്ക് ചാടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. അടുത്തുണ്ടായിരുന്നവരെല്ലാം ഇവരെ സഹായിക്കാനും എത്തിയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി പ്ലാറ്റ്‌ഫോമിലേക്ക് കയറി. ഇവര്‍ തിരകെ പ്ലാറ്റ്‌ഫോമില്‍ കയറി ക്കന്റുകള്‍ക്കകം ട്രെയിനും കടന്നുപോയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x