Currency

മാനസിക ആരോഗ്യം, ഈ തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കുണ്ടോ?

സ്വന്തം ലേഖകന്‍Wednesday, August 30, 2017 2:16 pm

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ സങ്കടം എല്ലാവരുടെയും ജീവിത്തിന്റെ ഭാഗവുമാണ്. ഒരിക്കലും സങ്കടം ഡിപ്രഷന്‍ ആണെന്ന് കരുതരുത്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന വിഷാദം രോഗമാണ്.

മാനസിക ആരോഗ്യം എല്ലാവരും ഒരുപോലെ ആശങ്കപ്പെടുന്ന ഒന്നാണ്. പലരും സ്വന്തം മാനസിക ആരോഗ്യത്തില്‍ തൃപ്തരുമല്ല. ചില തെറ്റിദ്ധാരണകളാണ് ഇത്തരം ചിന്താഗതികള്‍ക്ക് പിന്നിലുളളത്. എന്താണ് ഈ തെറ്റിദ്ധാരണകളെന്ന് നമുക്ക് നോക്കാം.

മാനസിക ആരോഗ്യത്തെക്കുറിച്ച് ഈ തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കുണ്ടോ?

1: സങ്കടവും വിഷാദവും (ഡിപ്രഷന്‍): ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ സങ്കടം എല്ലാവരുടെയും ജീവിത്തിന്റെ ഭാഗവുമാണ്. ഒരിക്കലും സങ്കടം ഡിപ്രഷന്‍ ആണെന്ന് കരുതരുത്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന വിഷാദം രോഗമാണ്. സാഹചര്യം മാറുമ്പോള്‍ സങ്കടം അകന്നുപോകുന്നതുപോലെ നിങ്ങള്‍ക്ക് വിഷാദത്തെ നേരിടാന്‍ കഴിയില്ല. എല്ലാത്തിലും താല്‍പര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് വിഷാദം.

2: മാനസിക അസുഖമുള്ളവര്‍ക്ക് ജോലി ചെയ്യാനാകില്ല: മറ്റെല്ലാവരെയുംപോലെ ജോലി ചെയ്യാന്‍ എല്ലാ മാനസിക പ്രശ്‌നമുള്ളവര്‍ക്കും തടസമില്ല. ഹൃദ്രോഗമോ, പ്രമേഹമോ പോലുള്ള രോഗികള്‍ എടുക്കുന്ന അവധിയും അവര്‍ എടുത്തേക്കില്ല. പക്ഷേ, അവര്‍ക്ക് എതിരെ മുന്‍വിധിയോടെ പെരുമാറിയാല്‍ അതാകും അവരെ തളര്‍ത്തുക.

3: ഒ.സി.ഡി വൃത്തികൂടുന്നത് കൊണ്ടുള്ള രോഗമാണ്: ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള രോഗമാണിത്. ഒ.സി.ഡി ആവര്‍ത്തിച്ച് കൈകഴുകുന്നതല്ല. യുക്തിരഹിതമായ ചിന്തകള്‍ മനസില്‍ ആവര്‍ത്തിക്കപ്പെടുകയും അത് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതുമാണ് ഒ.സി.ഡി. ഇതിന്റെ അനവധി സാധ്യതകളില്‍ ഒന്നുമാത്രമാണ് അമിത വൃത്തി.

4: മനശക്തിയില്ലാത്തവരാണ് മാനസികരോഗിയാകുന്നത്: ജീവിതത്തില്‍ വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാകുന്നത്. മോശം കാലത്തിലൂടെയും നല്ല കാലത്തിലൂടെയും കടന്നുപോകേണ്ടി വരും. ആളുകള്‍ ശക്തരോ അശക്തരോ എന്ന് നോക്കിയല്ല മാനസിക രോഗങ്ങള്‍ വരുന്നത്. ഒരുപാട് ഘടകങ്ങള്‍ അതിന് പിന്നിലുണ്ടാകാം.

5: ഉല്‍ക്കണ്ഠ എല്ലാത്തിനോടും തോന്നുന്നു: ഒരാള്‍ക്ക് അമിത ഉല്‍ക്കണ്ഠയുണ്ടെന്ന് അറിഞ്ഞാല്‍ അയാള്‍ ജീവിതത്തില്‍ എല്ലാത്തിനോടും ഉല്‍ക്കണ്ഠ പുലര്‍ത്തുന്നയാളാണെന്ന് കരുതണ്ട. ചില സാഹചര്യങ്ങള്‍ മാത്രമാകും അയാള്‍ക്ക് ഉല്‍ക്കണ്ഠ നല്‍കുന്നത് മറ്റു സാഹചര്യങ്ങളില്‍ ഇടപെടാനോ കൈകാര്യം ചെയ്യാനോ അയാള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x