കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുക വലിയ്ക്കാതെ ശ്വാസകോശ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുകവലി കാന്‍സറിനു കാരണമാകുന്നു, ഇത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. അങ്ങനെയെങ്കില്‍ പുകവലിക്കാത്ത സ്ത്രീകള്‍ക്ക് ശ്വാസകോശ കാന്‍സര്‍ വരുന്നതിനുള്ള കാരണമെന്താണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുക വലിയ്ക്കാതെ ശ്വാസകോശ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുക വലിയ്ക്കാത്തതുകൊണ്ടുതന്നെ ഇവരില്‍ കാന്‍സര്‍ വളരെ വൈകിയാണ് കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും ചികിത്സയുടെ സമയം കഴിഞ്ഞിട്ടുണ്ടാകും. അഡിനോ കാര്‌സിനൊമ എന്ന ലങ്ഗ് കാന്‍സര്‍ ആണ് സാധാരണ പുക വലിയ്ക്കാത്ത സ്ത്രീകളില്‍ കണ്ട് വരുന്നത്. പുക വലിയ്ക്കാത്തവരില്‍ കണ്ട് വരുന്ന കാന്‍സറിന്റെ കാരണങ്ങള്‍ ഇവയാണ്.
ജനിതക കാരണങ്ങള്‍: ചിലരുടെ ജനിതകമായ പ്രത്യേകതകള്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നു.കാര്‌സിനോജന്‍ സ്‌പോഞ്ചസ് എന്ന് വിളിയ്ക്കുന്ന ആളുകള്‍ക്ക് കാന്‍സറിനു കാരണമായ വസ്തുക്കളെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ജന്മനാ തന്നെ ഇല്ല.അവര്‍ക്ക് പുക വലിച്ചില്ലെങ്കിലും കാന്‍സര്‍ സാധ്യത കൂടുതലാണ്.
വായുമലിനീകരണം: ഡല്‍ഹിയില്‍ ഇത്തരം കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് സമീപ കാലത്ത് ഉണ്ടായത്. വായുമലിനീകരണം തന്നെ കാരണം.
അടുപ്പിലെ പുക: ഈ കാരണം കൊണ്ടാണ് യൂറോപ്പ്യന്‍സിനെയും അമേരിക്കക്കാരെയും അപേക്ഷിച്ച് ഏഷ്യയിലെ സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുന്നത്. ഏഷ്യയിലെ സ്ത്രീകള്‍ കൂടുതല്‍ സമയവും അടുപ്പില്‍ നിന്നുള്ള പുക ഏല്‍ക്കുന്നവരാണ്.ഇതും കാന്‍സര്‍ സാധ്യത കൂട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.