യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
ദുബായ്: ഇന്ത്യയിലേക്ക് യുഎഇയില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണു സർവീസ് ആരംഭിക്കുക.
ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ് സെപ്റ്റംബര്‍ 26 മുതൽ ആരംഭിക്കും.ഒക്ടോബര്‍ 30 ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്കാണ് സ്പൈസ് ജെറ്റിന്‍റെയും എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്കും വാരാണസിയിലേക്കും ആരംഭിക്കുന്ന പ്രതിദിന സര്‍വീസ് സെപ്റ്റംബര്‍ 14നും ആരംഭിക്കും. ഷാര്‍ജയില്‍നിന്നും ചണ്ഡിഗഡിലേക്കുള്ള സര്‍വീസ് സെപ്റ്റംബര്‍ 15നാണ് ആരംഭിക്കുക. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഈ സേവനങ്ങള്‍ ഉണ്ടാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.