
കോവിഡ് നമ്മുടെ മുഖം മറച്ചിട്ട് മാസങ്ങളായി. മാസ്ക് ധരിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത് തന്നെ.. ഒരുപാട് ആശങ്കകള്‍ക്കിടയില്‍ പ്രതീക്ഷ നല്കി വൈറലാകുകയാണ് ഒരു കൊച്ചുചിത്രം. ലേബര്‍ റൂമില്‍ നിന്നുള്ള ഒരു കുഞ്ഞാവയും കുഞ്ഞാവയെ കയ്യിലേന്തി ചിരിക്കുന്ന ഒരു ഡോക്ടറുമാണ് ഫോട്ടോയിലുള്ളത്. കുഞ്ഞാവ ഡോക്ടറുടെ മാസ്ക് വലിച്ചൂരിയതുകൊണ്ടാണ് ഡോക്ടറുടെ മുഖത്തെ ചിരി പുറത്തു കാണുന്നത്.
യുഎഇയില്‍ നിന്നുള്ള ഡോക്ടര്‍ സമെര്‍ ചെയ്ബ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ഫോട്ടോ പങ്കുവെച്ചത്. യുഎഇയില്‍ ഗൈനക്കോളജിസ്റ്റാണ് ഡോക്ടര്‍ സമെര്‍ ചെയ്ബ്.
നമ്മള് ഉടനെ മാസ്കുകള്‍ മാറ്റാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്നാണ്, ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഡോക്ടര്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും വൈറലായതും.
https://www.instagram.com/p/CF9nlvZJYDT/?utm_source=ig_web_copy_link
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.