ജീവിതശൈലിയില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ 2022 ആകുമ്പോള്‍ അമിതഭാരമുള്ള കുഞ്ഞുങ്ങളായിരിക്കും ഉണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലണ്ടനിലെ കോളജുമായി ചേര്‍ന്ന് അഞ്ചു വയസിന് താഴേയുള്ള 130 മില്യണ്‍ കുട്ടികളില്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്.
അമിതവണ്ണവും അമിതഭാരവും ഉള്ള കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണെന്ന് ലോകാരോഗ്യ സംഘടന. ജീവിതശൈലിയില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ 2022 ആകുമ്പോള്‍ അമിതഭാരമുള്ള കുഞ്ഞുങ്ങളായിരിക്കും ഉണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലണ്ടനിലെ കോളജുമായി ചേര്‍ന്ന് അഞ്ചു വയസിന് താഴേയുള്ള 130 മില്യണ്‍ കുട്ടികളില്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. ഈ രംഗത്ത് നടത്തുന്ന ഏറ്റവും വലിയ പഠനമാണിത്.
അമിതവണ്ണം ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ നടപടി എടുക്കാത്ത പക്ഷം വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നിശ്ചിത ഭാരമില്ലാത്ത 200 ദശലക്ഷം കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 വര്‍ഷത്തിനിടയില്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം പത്തു മടങ്ങാണ് വര്‍ധിച്ചത്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഈ പ്രവണത വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പശ്ചിമേഷ്യയിലെയും ലാറ്റിനമേരിക്കയിലേയും കരീബിയയിലേയും കുട്ടികളും ശരാശരി ഭാരമില്ലാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. കലോറിയില്ലാത്ത ഭക്ഷണശീലമാണ് ഇതിന് കാരണം. വികസിത രാജ്യങ്ങളില്‍ പൊണ്ണത്തടിയുള്ളവരുടെ നിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏകദേശം രണ്ടു ബില്യണ്‍ ജനങ്ങള്‍ അമിത ഭാരമുള്ളവരും 671 മില്ല്യണ്‍ പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.