
മസ്‌ക്കറ്റ്: രാജ്യത്തെ ഔദ്യോഗിക വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ചരക്ക് നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഈ മാസം മുതലാണ് പുതിയ നിയമം നിലവില്‍ വരിക. നേരത്തെ തന്നെ അനുവദിച്ചിട്ടുളള മുപ്പത് കിലോ എന്ന പരിധി തുടരും. എന്നാല്‍ അധികമുളള ഓരോ കിലോയ്ക്കും ഈടാക്കുന്ന നിരക്കില്‍ ഇളവുണ്ടാകും. അതേസമയം ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഇരുപത് കിലോയുളള ഒരു അധിക ബാഗേജ് കൂടി കൊണ്ടുപോകാനാകും.
ഗോള്‍ഡ്, സില്‍വര്‍ സിന്‍ബാദ് കാര്‍ഡുകളുളളവര്‍ക്ക് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്താലും 20 കിലോ സാധനങ്ങള്‍ കൂടി കൊണ്ടുപോകാനാകും. വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ പോലുളളവയ്ക്കും കായിക ഉപകരണങ്ങള്‍ക്കും അധിക ചാര്‍ജ് നല്‍കേണ്ടി വരും. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പതിനാല് കിലോവീതമുളള രണ്ട് ബാഗുകള്‍ കയ്യില്‍ വയ്ക്കാനും അനുമതിയുണ്ട്. ഇക്കോണമി ക്ലാസില്‍ ഇത് ഏഴ് കിലോയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.