Currency

ഒമാന്‍ എയര്‍ ലഗേജ് പരിധി ഉയര്‍ത്തി; ഇനി 40 കിലോ കൊണ്ടുംപാകാം

സ്വന്തം ലേഖകന്‍Monday, December 23, 2019 11:34 am

മസ്‌കത്ത്: ഇന്ത്യയിലേക്കുള്ള ബാഗേജ് പരിധി 40 കിലോയായി ഒമാന്‍ എയര്‍ ഉയര്‍ത്തി. നേരത്തേ 30 കിലോ ആയിരുന്നു. ഹാന്‍ഡ് ബാഗേജിനു പുറമേയാണിത്. ഹാന്‍ഡ് ബാഗേജില്‍ 7 കിലോ കൊണ്ടുപോകാം. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി, ഗോവ, ജയ്പൂര്‍ സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ജനുവരി 10നും മാര്‍ച്ച് 31നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. മടക്കയാത്രയില്‍ ഈ ആനുകൂല്യമുണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x