
മസ്കത്ത്: ടിക്കറ്റ് റിസര്‍വേഷന്‍ നയം പരിഷ്കരിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കോവിഡ് 19നെ തുടര്‍ന്നാണ് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വാങ്ങിയ ടിക്കറ്റുകള്‍ 18 മാസം വരെ റീബുക്ക് ചെയ്യാനാകും.
യാത്രാ തീയതി രണ്ട് തവണ മാറ്റം വരുത്താനാകും. മറ്റൊരു റൂട്ടിലേക്കാണ് യാത്രയെങ്കിലും ടിക്കറ്റ് മാറ്റുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. പുതിയ റൂട്ടിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ അത്രയും തുക നല്‍കേണ്ടിവരും. റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ഫ്ലൈറ്റ് ബുക്കിംഗില്‍ മാറ്റം വരുത്താം. യാത്രാ തീയതി ഉറപ്പിച്ച ശേഷം റീ ബുക്കിംഗ് നടത്തുന്നതിനായി റിസര്‍വേഷനുകള്‍ നിലനിര്‍ത്താനും സാധിക്കും.
ഒമാന്‍ എയര്‍ വെബ്സൈറ്റില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെങ്കില്‍ കാള്‍ സെന്ററില്‍ ബന്ധപ്പെടാം. ട്രാവല്‍സുകളില്‍ നിന്ന് ടിക്കറ്റ് സ്വന്തമാക്കിയവര്‍ ഏജന്‍സികളെ ബന്ധപ്പെടണമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.