Currency

ഒമാന്‍ എയറില്‍ സൗജന്യ ലഗേജ് പരിധി 40 കിലോയായി വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, December 27, 2019 10:52 am

മസ്‌കത്ത്: ഒമാന്‍ എയറില്‍ സൗജന്യ ലഗേജ് പരിധി 40 കിലോയായി വര്‍ധിപ്പിച്ചു. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് അധിക ലഗേജ് അനുവദിച്ചിരിക്കുന്നത്. നേരത്തെ സൗജന്യ ലഗേജ് പരിധി 30 കിലോയായിരുന്നു.

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി, ഗോവ, ജയ്പൂര്‍, ജക്കാര്‍ത്ത, മനില എന്നീ സെക്ടറുകളിലേക്ക് 2020 ജനുവരി 10നും മാര്‍ച്ച് 31നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കും കറാച്ചി, ലാഹോര്‍, കൊളംബോ, കെയ്റോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഡിസംബര്‍ 19 മുതല്‍ 2020 മാര്‍ച്ച് 31 വരെയും യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോ ലഗേജ് ആനുകൂല്യം ലഭിക്കും.

ഒരു യാത്രക്കാരന് രണ്ടു ലഗേജുകള്‍ മാത്രമാണ് അനുവദിക്കുക. മടക്ക യാത്രയില്‍ 40 കിലോ ആനുകൂല്യം ലഭിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x