
ഒമാന്‍: ഒമാനികളുടെ ആതിഥ്യമര്യാദക്കുള്ള അംഗീകാരം. ലോകോത്തര സേവനം ഉറപ്പുവരുത്തിയതിന് ട്രാവല്‍ രംഗത്തെ നാല് മികച്ച രാജ്യാന്തര പുരസ്കാരങ്ങള്‍ ഒമാന്‍ എയറിന്. മിഡില്‍ഈസ്റ്റ് മേഖലയില്‍ നിന്നുള്ള മികച്ച എയര്‍ലൈന്‍, ഫസ്റ്റ് ക്ലാസ് സേവനം നല്കുന്നതില് മികച്ച എയര്‍ലൈന്‍, ബിസിനസ് ക്ലാസ് ഉപഭോകൃ സേവനം തുടരുന്ന മികച്ച എയര്‍ലൈന്‍, റിവാര്‍ഡ്സ് പ്രോഗ്രാം ഉറപ്പുവരുത്തുന്ന ലോകത്തിലെ മികച്ച വിമാന സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒമാന്‍ എയര്‍ലൈന്‍ അംഗീകരിക്കപ്പെട്ടത്.
മസ്കത്ത് റോയല്‍ ഓപറ ഹൗസില്‍ നടന്ന പരിപാടിയില്‍ ഈ വര്‍ഷത്തെ ഗ്രാന്റ് ഫിനാലെയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് മികച്ചതും സംതൃപ്തവുമായ സേവനം ഉറപ്പുവരുത്തുന്നതില്‍ പുലര്‍ത്തിയ ജാഗ്രതയും ഊഷ്മളമായ ആതിഥ്യമര്യാദ പുലര്‍ത്തുന്ന സമൂഹമെന്ന ഒമാനികളുടെ പാരമ്പര്യവുമാണ് രാജ്യാന്തര തലത്തിലുള്ള അംഗീകാരം കൈവരിക്കാന്‍ അര്‍ഹത നേടിയതെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ അബ്ദുള്‍ അസീസ് എല്‍ റൈസി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.