ഒമാന്‍: കോവിഡ് അപകടകരമായ തോതില്‍ വ്യാപിക്കുന്ന ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത് ഒമാന്റെ പരിഗണനയില്‍. ഇത് സംബന്ധിച്ച് വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അല്‍ സഈദി പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന ദൃശ്യമാണ്. ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് രണ്ടാമത്തേതും നല്‍കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വൈകുന്നത് വാക്‌സിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കില്ല. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം. ചില ഗവര്‍ണറേറ്റുകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.
രോഗമുക്തി നേടിയവരുടെ എണ്ണം 94 ശതമാനമായി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള ചിലര്‍ വാക്‌സിനേഷനോട് വിമുഖത പ്രകടിപ്പിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.