
ഒമാന്‍: പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ലെബനോണ്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്.
ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ അടക്കമുള്ളവര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25 അര്‍ധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തില്‍ വരുക. ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല.
കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.