ദക്ഷിണ ചൈനയിലെ ഗോങ് പിങ് ടൗണിലുള്ള പക്ഷിസങ്കേതത്തില്‍ നിന്നുള്ള ഒരു ഒട്ടകപക്ഷിയാണ് വേലി പൊളിച്ച് ഓടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെയും പാടങ്ങളിലൂടെയും വാഹനങ്ങള്ക്കൊപ്പവുമൊക്കെ മരണപ്പാച്ചിലായിരുന്നു ഒട്ടകപ്പക്ഷി നടത്തിയത്.
പക്ഷിസങ്കേതത്തില്‍ നിന്ന് വേലിപൊളിച്ച് ഓടിരക്ഷപ്പെടാന്‍ നോക്കിയ ഒട്ടകപക്ഷിക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിമാറിയികരിക്കുന്നത്. ദക്ഷിണ ചൈനയിലെ പക്ഷിസങ്കേതത്തില്‍ നിന്ന് രക്ഷപെട്ട ഒട്ടകപക്ഷിക്കാണ് അബദ്ധം പറ്റിയത്. പക്ഷിസങ്കേതത്തില്‍ നിന്ന് രക്ഷപ്പെട്ട് മരണപ്പാച്ചില്‍ നടത്തിയ ഒട്ടകപക്ഷി ഒടുവില്‍ എത്തിപ്പെട്ടത് പഴയ പക്ഷിസങ്കേതത്തില്‍ തന്നെയായിരുന്നു.
ദക്ഷിണ ചൈനയിലെ ഗോങ് പിങ് ടൗണിലുള്ള പക്ഷിസങ്കേതത്തില്‍ നിന്നുള്ള ഒരു ഒട്ടകപക്ഷിയാണ് വേലി പൊളിച്ച് ഓടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെയും പാടങ്ങളിലൂടെയും വാഹനങ്ങള്ക്കൊപ്പവുമൊക്കെ മരണപ്പാച്ചിലായിരുന്നു ഒട്ടകപ്പക്ഷി നടത്തിയത്.
മണിക്കൂറില്‍ 65 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഒട്ടകപക്ഷിയുടെ ഓട്ടം. രണ്ട് ദിവസം ഓടിനടന്നു. അതിനിടെയാണ് റോഡിന് സമീപത്തുള്ള ഒരു വയലില്‍ ഒട്ടകപക്ഷി കുടുങ്ങിയത്. ഉടന്‍ തന്നെ ഉടമസ്ഥനെത്തി ഒട്ടകപക്ഷിയെ പിടികൂടുകയും വീണ്ടും പഴയ സങ്കേതത്തിലാക്കുകയും ചെയ്തു. തിരിച്ചുകിട്ടിയ ഒട്ടകപക്ഷിയെ കാര്യമായി ശുശ്രൂഷിക്കുകയാണ് ഉടമസ്ഥന്. ചുറ്റുവേലികള്‍ ബലപ്പെടുത്തുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.