സൗദിയിലെ അൽമോവാസാറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളിലേക്കു വേണ്ടിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 60 ഒഴിവുകളിലേക്കുള്ള നിയമനത്തിനു 25നും 35നും മധ്യേ പ്രായമുള്ള വനിതകളെയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം/റിയാദ്: നോർക- റൂട്സ് മുഖാന്തരം സൗദി അറേബ്യയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. സൗദിയിലെ അൽമോവാസാറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളിലേക്കു വേണ്ടിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 60 ഒഴിവുകളിലേക്കുള്ള നിയമനത്തിനു 25നും 35നും മധ്യേ പ്രായമുള്ള വനിതകളെയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂരിലുള്ള ഹൈസിന്ത് ഹോട്ടലിൽ ഏപ്രിൽ 25, 26 തീയതികളിലായിട്ടാണ് ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം. ഐസിയു, സിസിയു, പിഐസിയു, എൻഐസിയു, ഡയാലിസിസ്, ഒആർ, ഹീമോതെറാപ്പി എന്നീ വിഭാഗങ്ങളിലേക്കാണ് ഇന്റർവ്യൂ. നഴ്സിംഗിൽ ബിരുദം/ഡിപ്ലോമയാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള യോഗ്യത.
രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമായ ജോലിക്ക് ശമ്പളമായി 3000 സൗദി റിയാലാണ് ലഭിക്കുക. വിവരങ്ങൾക്ക് www.norkaroots.net വെബ് സൈറ്റിലോ 0471-2770544/2770539, 1800 425 3939 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.