
മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ എന്ത് ചെയ്യാം എന്നാണ് ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത്. അതിനായി എന്ത് മാര്‍ഗവും അവര്‍ സ്വീകരിക്കുകയും ചെയ്യും. അത് എത്ര റിസ്ക് എടുത്തയാലും. അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ഫോട്ടോഷൂട്ടിനായി ചെയ്ത സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതി ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി നിരത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നില്‍ വലിയൊരു കഥയാണ് മുള്ളര്‍ക്ക് പറയാനുള്ളത്.
ഒരു തേനീച്ചവളര്‍ത്തുകേന്ദ്രത്തിലാണ് എമിലി മുള്ളര്‍ ജോലി ചെയ്യുന്നത്. ഒരു കുഞ്ഞിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന സമയം. രണ്ടാം തവണ ഗര്‍ഭം അലസി. അങ്ങനെ മൂന്നാമത് ഗര്‍ഭിണിയായ മുളളര്‍, അപ്പോള്‍ത്തന്നെ ഒരു തീരുമാനമെടുത്തു. ഗര്‍ഭം ധരിച്ച വയര്‍, തേനീച്ചകളെ പൊതിഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തുമെന്ന്. അതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. അമേരിക്കയില്‍ തേനീച്ചകള്‍ എന്നാല്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെയും പ്രതീകമാണ്.
ഈ സാഹസികമായ ഫോട്ടോ ഷൂട്ടിനിടെ അവര്‍ക്ക് രണ്ടിലേറെ തവണ തേനീച്ചകളുടെ കുത്തേറ്റു. കൈയിലും ചുണ്ടിലുമാണ് കുത്തേറ്റത്. തേനീച്ചകളുടെ റാണിയെ കൈയില്‍പിടിച്ചായിരുന്നു എമിലി മുള്ളറുടെ ഫോട്ടോഷൂട്ട്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.