യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് വരുന്ന വിദേശികൾ രാജ്യത്തേക്ക് കൊണ്ടു വരാൻ പാടില്ലാത്ത ചില സാധനങ്ങളൂണ്ട്. പ്രസ്തുത രാജ്യങ്ങളിലേക്ക് വരുന്ന ഇന്ത്യക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് വരുന്ന വിദേശികൾ രാജ്യത്തേക്ക് കൊണ്ടു വരാൻ പാടില്ലാത്ത ചില സാധനങ്ങളൂണ്ട്. പ്രസ്തുത രാജ്യങ്ങളിലേക്ക് വരുന്ന ഇന്ത്യക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം തടവുശിക്ഷയും തുടർന്നുള്ള നാടുകടത്തലും അടക്കം കടുത്ത ശിക്ഷകൾ തന്നെ നേരിടേണ്ടി വന്നേക്കും. ജി.സി.സി രാജ്യങ്ങളിൽ തന്നെ പല രാജ്യങ്ങളും വ്യത്യസ്ഥ സാധനങ്ങളാണു നിരോധിച്ചിട്ടുള്ളത്. എങ്കിലും എല്ലാ രാജ്യങ്ങളും നിരോധിച്ച സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
എല്ലാ ജിസിസി രാജ്യങ്ങളിലും നിരോധിക്കപ്പെട്ട സാധനങ്ങൾ
- എല്ലാതരം നാർക്കോട്ടിക് മരുന്നുകളും
- പോൺ വീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോകൾ, അശ്ലീല മാസികകൾ
- കരിമരുന്ന്, ആയുധങ്ങൾ, ആയുധ നിർമ്മിതിക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ
- രാസ, ജൈവ വളങ്ങൾ
- പന്നിയിറച്ചിയും അനുബന്ധ ഭക്ഷോൽപ്പന്നങ്ങളും
- അസ്ഥികളും മൃഗങ്ങളൂടെ കൊമ്പുകൾ പോലുള്ള ഭാഗങ്ങളും
- വംശനാശഭീഷണി നേരിടുന്ന ജീവികൾ
- കള്ളപ്പണം, വ്യാജനോട്ടുകൾ
- റാഡാർ ജാമ്മറുകളും മറ്റു അനധികൃത കമ്യൂണിക്കേഷൻ ഉപകരണങ്ങളും
- ചൂതാട്ടവസ്തുക്കളും ഉപകരണങ്ങളും
- റേഡിയേഷന് കാരണമാകുന്ന വസ്തുക്കൾ
മരുന്നുകൾ കൊണ്ട് വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
- മൂന്ന് മാസത്തിൽ കൂടുതൽ ഉപയോഗിക്കാനുള്ള മരുന്നുകൾ കൊണ്ട് വരുന്നതിനു മിക്ക ജിസിസി രാജ്യങ്ങളിലും വിലക്കുണ്ട്
- നിങ്ങൾ കൊണ്ട് വരുന്ന മരുന്ന് പ്രസ്തുത രാജ്യത്ത് നിരോധിച്ചത് അല്ലെന്ന കാര്യം ഉറപ്പു വരുത്തുക. ഇതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ മരുന്നിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ നിരോധിച്ചതാണെങ്കിൽ ആ മരുന്ന് ഗൾഫ് രാജ്യങ്ങളിൽ കൊണ്ട് വരുന്നതിനു വിലക്കുണ്ട്.
- പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടറുടെ അനുമതിപത്രത്തോടെ നിരോധിച്ച മരുന്നുകൾ ജിസിസി രാജ്യങ്ങളിൽ കൊണ്ടു വരാം. ഇക്കാര്യത്തിൽ വിശദമായ മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കേണ്ടി വരും. വിദഗ്ത ചികിത്സക്കായി രാജ്യത്ത് എത്തുന്നവർക്കാണ് സാധാരണയായി ഇക്കാര്യത്തിൽ ഇളവ് ലഭിക്കുക. വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.