പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്നതും പല കുഴപ്പങ്ങളും ഉണ്ടാക്കും. ഇത്തരം അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. നാഡീമിടിപ്പ് അഥവാ പള്‍സ് എത്രയെന്ന് കൈത്തണ്ട പിടിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ എണ്ണാം. പള്‍സ്റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
പള്‍സ്റേറ്റ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമം ചെയ്യുന്നതും ഭക്ഷണക്രമത്തില്‍ ശ്രദ്ധ കൊടുക്കുന്നതും. അതുപോലെ തന്നെ പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്നതും പല കുഴപ്പങ്ങളും ഉണ്ടാക്കും. ഇത്തരം അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. നാഡീമിടിപ്പ് അഥവാ പള്‍സ് എത്രയെന്ന് കൈത്തണ്ട പിടിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ എണ്ണാം. പള്‍സ്റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കും. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ കഴിക്കാം.ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്‌നീഷ്യം കൃത്യമായ പള്‍സ്റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്്സ്, ഈത്തപ്പഴം എന്നിവ കഴിക്കുക.
ഒമേഗ ത്രീ അടങ്ങിയ ഭക്ഷണവും കഴിക്കാം. മത്തി, അയല, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.പൊട്ടാസ്യം അടങ്ങിയ ഭക്ഷണസാധനങ്ങളും ഹൃദയമസിലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങലുമാണ് കൃത്യമായ രീതിയില്‍ പള്‍സ്റേറ്റുണ്ടാക്കാന്‍ സഹായിക്കുന്നത്.
ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ്റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്.
വൈന്‍ മിതമായ അളവില്‍ കുടിക്കുന്നതും നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.